വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റക്കെട്ടായി മുന്നോട്ടുപോകും ^ടി. നസിറുദ്ദീൻ

വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റക്കെട്ടായി മുന്നോട്ടുപോകും -ടി. നസിറുദ്ദീൻ പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജോബി വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ജി.എസ്.ടി നിലവിൽ വന്നശേഷം 2011-12 വർഷങ്ങളിലെ റിട്ടേണുകൾ പരിശോധിച്ച് മിസ് മാച്ചിങ് എന്ന പേരിൽ നോട്ടീസുകൾ അയച്ച് ലക്ഷക്കണക്കിന് രൂപയുടെ പിഴ അടക്കാനുള്ള ഓർഡറുകൾ നികുതി വകുപ്പിൽനിന്ന് അയക്കുന്ന നടപടി നിർത്തിവെക്കാൻ ധനകാര്യമന്ത്രിയുമായി സംസാരിച്ച് ധാരണയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നിയമത്തിൽ വ്യാപാരികളുടെ മേൽ അടിച്ചേൽപിച്ച ജയിൽശിക്ഷ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. വാടക കുടിയാൻ നിയമം വാടകക്കാരായ വ്യാപാരികൾക്ക് അനുകൂലമായി നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിൽ ഏകോപന സമിതി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. സംഘടനയിൽനിന്ന് പുറത്തുപോവാൻ ആരെയും അനുവദിക്കില്ല. ജോബി വി. ചുങ്കത്ത് താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തികൂടിയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മുൻ ജില്ല പ്രസിഡൻറ് തമ്പി ചീരനെയും ബഹ്ൈറൻ ഗവൺമ​െൻറി‍​െൻറ ബിസിനസ് ടെക് അവാർഡിന് അർഹനായ സജിൻ ഹെൻട്രിെയയും ആദരിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ വിവിധ ധനസഹായ വിതരണം മുഖ്യാതിഥിയായി പങ്കെടുത്ത മുൻ ധനകാര്യമന്ത്രിയും മഹാരാഷ്ട്ര മുൻ ഗവർണറുമായ കെ. ശങ്കരനാരായണൻ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി സേതുമാധവൻ, ജില്ല ജനറൽ സെക്രട്ടറി പി.എം.എം. ഹബീബ്, ട്രഷറർ പി.എസ്. സിംപ്സൺ, വൈസ് പ്രസിഡൻറുമാരായ എം. ഉണ്ണികൃഷ്ണൻ, ടി.കെ. ഹെൻട്രി, ജി. ഗോപി, എ.പി. മാനു, സി.കെ. ഉബൈദ്, കെ. ഗോകുൽദാസ്, അഡ്വൈസറി ബോർഡ് ചെയർമാൻ യു.എം. നാസർ, ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. ജോബി വി. ചുങ്കത്ത് വിഭാഗം സംഘടിപ്പിച്ച കൺവെൻഷനിൽ സംസ്ഥാന പ്രസിഡൻറ് പങ്കെടുത്തത് ഇരു വിഭാഗങ്ങളും ഒരുമിക്കുന്നതി​െൻറ വ്യക്തമായ സൂചനയായി. പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് അർഹമായ പരിഗണന നൽകിയാൽ യോജിച്ച് പ്രവർത്തിക്കുന്നതിൽ വിരോധമില്ലെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.