കാൽ നൂറ്റാണ്ടി​െൻറ കാത്തിരിപ്പിനറുതി; ഉമ്മയെത്തേടി നാസറെത്തി

കല്ലടിക്കോട്: കണ്ണീർ പ്രാർഥനക്ക് അറുതിയേകി മകൻ വീടണഞ്ഞപ്പോൾ സൈനബ ദൈവത്തിന് സ്തുതിയേകുകയാണ്. ഇവരുടെ മൂത്ത മകൻ നാസറാണ് (44) വീട് വിട്ടിറങ്ങി 24 വർഷത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയത്. കാൽ നൂറ്റാണ്ട് കാലത്തെ ഹൃദയവേദനയുടെ ഭാരം ഇറക്കിവെച്ച് ഉമ്മ മകനെ വാരിപ്പുണർന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ പാങ്ങ് വെട്ടിയാനിക്കൽ വീട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യയാണ് സൈനബ. കരിമ്പ ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പഠനത്തിന് ശേഷം മലമ്പുഴ ഐ.ടി.ഐയിൽ ചേർന്ന് പഠിച്ച നാസർ പിതാവി​െൻറ മരണാനന്തരം സ്വന്തം കുടുംബത്തെ പോറ്റാനും സമ്പാദിക്കാനുമുള്ള ആഗ്രഹത്തോടെയാണ് ചെന്നൈയിലെ അമ്പത്തൂരിൽ അമ്മാവനൊപ്പം ജോലിക്ക് പോയത്. നാസർ പിന്നീടൊരിക്കലും വീട്ടിലെത്തിയില്ല. നാട്ടിൽനിന്ന് പോയ ശേഷം കുറച്ച്കാലം ടൂൾ മെക്കാനിക്കായി ജോലി ചെയ്തെങ്കിലും തുടർന്ന് പോകാൻ കഴിയാത്തതിനാൽ സുഹൃത്തി​െൻറ സഹായത്തോടെ മലേഷ്യയിലേക്ക് ജോലി തേടിപ്പോയി. 2003ൽ മലേഷ്യയിലെത്തിയ നാസർ ഏഴ് വർഷത്തിന് ശേഷം വിവാഹിതനായി. രണ്ട് വർഷത്തെ ദാമ്പത്യം രോഗബാധിതയായ ഭാര്യയുടെ മരണത്തോടെ അവസാനിച്ചു. മലേഷ്യയിൽനിന്ന് തിരിച്ചെത്തി കുറെക്കാലം ചെന്നൈയിൽ പല കമ്പനികളിലും ജോലി ചെയ്തു. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ പ്ലാൻറ് മാനേജർ ആയി ജോലി ചെയ്തുവരികയാണിപ്പോൾ. ഇതിനിടെ വീട്ടുകാരെകുറിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്വേഷണങ്ങൾക്ക് അറുതിയായത് കല്ലടിക്കോട് സ്വദേശിയായ പ്രമോദ് എന്ന സാമൂഹികമാധ്യമ സുഹൃത്ത് മുഖേനയാണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.