ദേശീയപാത വികസനം: ചെറുശ്ശോലയിൽ ലാത്തിവീശി; പൊലീസിന് നേരെ കല്ലേറ്

കോട്ടക്കൽ: ദേശീയപാത വികസനത്തിനായി സർവേ നടപടികൾക്കിടെ പ്രതിഷേധം. പ്രതിഷേധക്കാരെ ലാത്തിവീശിയോടിച്ച പൊലീസിന് നേരെ കല്ലേറ്. സംഘർഷങ്ങൾക്കിടയിലും 3.3 കിലോമീറ്റർ ദൂരം അളന്ന് തിട്ടപ്പെടുത്തി. സ്വാഗതമാട്-പാലച്ചിറമാട് വഴി കടന്നു പോകുന്ന ബൈപ്പാസ് റോഡി​െൻറ സർവേയുമായി ബന്ധപ്പെട്ട് രണ്ടാം ദിവസവും പ്രതിരോധം ശക്തമാക്കുകയായിരുന്നു ഇരകൾ. ചെറുശ്ശോല പാറമ്മൽ ഭാഗത്ത് നടപടികൾ എത്തിയതോടെ പ്രദേശവാസികൾ സംഘടിക്കുകയായിരുന്നു. ഈ ഭാഗത്ത് എട്ടിലധികം വീടുകൾ പൂർണമായും നഷ്ടപ്പെടുമെന്നാണ് ആക്ഷേപം. സമരസമിതി നേതാക്കളുടെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ളവർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഇതോടെ നടപടികൾ നിർത്തിവെച്ചു. പ്രതിഷേധം കനത്തതോടെ പൊലീസ് ഇവരെ വിരട്ടിയോടിക്കുകയായിരുന്നു. ചിതറിയോടിയവർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ മുതിർന്നവർ ഇടപെട്ട് സ്ഥിതി ശാന്തമാക്കി. തുടർന്ന് െഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ ചർച്ച നടത്തി. എടരിക്കോട് പഞ്ചായത്ത് ഉപാധ്യക്ഷൻ വി.ടി. സുബൈർ തങ്ങൾ, സി. ആസാദ് എന്നിവരും പങ്കെടുത്തു. പരാതിയുണ്ടെങ്കിൽ എഴുതി തരണമെന്നും മൂന്നാം തീയതി വൈകുന്നേരം വരെ സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് നടപടികൾ ആരംഭിച്ചു. 3.3 കിലോമീറ്റർ ദൂരമാണ് ശനിയാഴ്ച അളന്ന് കല്ല് സ്ഥാപിച്ചത്. 4.4 ദൂരമാണ് പാത കടന്ന് പോകുന്നത്. ഞായറാഴ്ച 750 മീറ്റർ ദൂരം കൂടി ഏറ്റെടുക്കുന്നതോടെ ബൈപ്പാസ് റോഡി​െൻറ സർവേ പൂർണമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.