ദേശീയപാത വികസനം: നിരാഹാര സമരത്തിലേക്ക് സ്ത്രീകൾ പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു

കോട്ടക്കൽ: ദേശീയപാത വികസനത്തിൽ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ കുടിയിറക്കപ്പെടുന്ന സ്ത്രീകൾ നിരാഹാരത്തിലേക്ക്. സ്വാഗതമാട് തയാറാക്കിയ സമരപ്പന്തലിൽ ഞായറാഴ്ച രാവിലെ പത്തിന് നിരാഹാരമാരംഭിക്കും. സ്വാഗതമാട്-പാലച്ചിറമാട് നിർദിഷ്ട ബൈപാസ് റോഡ് പദ്ധതി ഉപേക്ഷിക്കുക, നിലവിലെ ദേശീയപാത വീതികൂട്ടുക എന്നിങ്ങനെയാണ് ആവശ്യങ്ങൾ. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. സമര പ്രഖ്യാപന കൺവെൻഷൻ എടരിക്കോട് പഞ്ചായത്ത് ഉപാധ്യക്ഷൻ വി.ടി. സുബൈർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മുതിർന്ന കർഷകൻ അമ്പായത്തിങ്ങൽ ബാവഹാജി അധ്യക്ഷത വഹിച്ചു. സി. സിറാജുദ്ദീൻ, കെ.വി. നിഷാദ്, സി. ആസാദ്, കുഞ്ഞാണി, വാഹിദ് എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ നിരാഹാരം അഡ്വ. ഫാത്തിമ റോഷ്ന ഉദ്ഘാടനം ചെയ്യും. അഡ്വ. ഷബിനയാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.