എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാൾ നാട്ടുകാരുടെ മർദനത്തിൽ മരിച്ചു

ഗാസിയാബാദ്: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാൾ നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും മർദനമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിന് സമീപം ലോണിയിലാണ് സംഭവം. ജിതേന്ദ്ര എന്നയാളാണ് മരിച്ചത്. പീഡനവിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെതുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി മർദിക്കുകയായിരുന്നു. ജിതേന്ദ്രയെ മർദിച്ച നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.