ഒരു വര്‍ഷം മുമ്പ് കാണാതായ വിദ്യാര്‍ഥികളെ കണ്ടെത്തി

എടക്കര: ചുങ്കത്തറയില്‍ നിന്ന് ഒരു വര്‍ഷം മുമ്പ് കാണാതായ രണ്ട് വിദ്യാര്‍ഥികളെ കണ്ടെത്തി. ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായിരുന്ന മാമ്പൊയില്‍ പുതുപറമ്പില്‍ വര്‍ഗീസി​െൻറ മകന്‍ സനു പി. വര്‍ഗീസ് (15), പാലക്കാട് സ്വദേശിയും മാമ്പൊയില്‍ ജീസസ് ലൗസ് മി ഓര്‍ഫനേജിലെ അന്തേവാസിയുമായ സജി (15) എന്നിവരെയാണ് പൊലീസ് കണ്ടത്തെിയത്. കഴിഞ്ഞ സെപ്തംബര്‍ 30നാണ് കാണാതായത്. സ്കൂളില്‍ പോയ കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എടക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടെയാണ് തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് കണ്ടത്തെിയത്. എടക്കര സി.ഐ പി. അബ്ദുൽ ബഷീര്‍, എസ്.ഐ എ. സജിത്ത്, എ.എസ്.ഐ സന്തോഷ് അല്ലിപ്ര, പോത്തുകല്‍ സ്റ്റേഷനിലെ സി.പി.ഒ സുകേഷ് എന്നിവരാണ് കുട്ടികളെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.