വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്​റ്റില്‍ ചെര്‍പ്പുളശ്ശേരി:

ചെര്‍പ്പുളശ്ശേരി: കീഴൂര്‍ റോഡ് സ്വദേശിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു പരിക്കേൽപിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കിഴൂര്‍ സ്വദേശികളായ കളത്തില്‍തൊടി വിപിന്‍ (20), മരുതന്‍തലായില്‍ വീട്ടില്‍ സുജിത് (19), സന്ദീപ് (19) എന്നിവരാണ് അറസ്റ്റിലായത്. പി.കെ. ദാസ് മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരനായ കല്ലുകുഴിയില്‍ വീട്ടില്‍ മദനമോഹനനെയാണ് (54) ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. സെപ്റ്റംബർ 22നാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ചെര്‍പ്പുളശ്ശേരി എസ്‌.ഐ. പി.ബി. ലിബി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.