യു.ഡി.എഫ്‌ ദലിത്‌ സംഗമം

വേങ്ങര: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദലിത്‌--ന്യൂനപക്ഷ അതിക്രമങ്ങൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ വേങ്ങര വിധിയെഴുതുമെന്ന് ദലിത്‌ ലീഗ്‌ സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ. യു.ഡി.എഫ്‌ സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദറി​െൻറ തെരഞ്ഞെടുപ്പ്‌ വിജയത്തിനായി സംഘടിപ്പിച്ച യു.ഡി.എഫ്‌ ദലിത്‌ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് കോൺഗ്രസ് നേതാവ്‌ സോമൻ ഗാന്ധിക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, പ്രകാശൻ കാലടി, അഡ്വ. എം.പി. ഗോപി, എൻ.വി. മോഹൻദാസ്‌ തെയ്യൻ, പ്രകാശ്‌ മൂച്ചിക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.