നിയന്ത്രണം വിട്ട കാർ കൈത്തോട്ടിലേക്ക് മറിഞ്ഞു

ഷൊർണൂർ: നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് തെന്നിമാറി കൈത്തോട്ടിൽ വീണു. ഒരു കുട്ടിയടക്കം ആറ് പേർ കാറിലുണ്ടായിരുന്നെങ്കിലും പോറലേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഷൊർണൂർ സ്വദേശിയായ ഷാജിയും കുടുംബവും നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങുംവഴി പുലർച്ച അഞ്ചിനായിരുന്നു അപകടം. ഷൊർണൂർ-തൃശൂർ സംസ്ഥാന പാതയിൽ ഷൊർണൂർ കുളഞ്ചീരി കുളത്തി​െൻറ തിരിവിൽ കാർ റോഡിൽനിന്ന് മാറി ക്രിസ്ത്യൻ പള്ളിയോട് ചേർന്ന മതിൽ തകർത്ത് ഇവിടെയുള്ള കൈത്തോട്ടിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വാഹനമോടിച്ചയാൾ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. സംഭവം നടന്നയുടനെ ഇതുവഴി വന്നയാൾ ഡോർ തുറന്ന് ഓരോരുത്തരെയും കൈ പിടിച്ച് പുറത്തെത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.