കാഞ്ഞിരപ്പുഴയിൽ വീണ്ടും ഉരുൾപൊട്ടൽ; കോളനി ഒറ്റപ്പെട്ടു

മണ്ണാർക്കാട്: കനത്ത മഴയിൽ കാഞ്ഞിരപ്പുഴയിൽ വീണ്ടും ഉരുൾപൊട്ടി. ആദിവാസികളെ മാറ്റിപ്പാർപ്പിച്ചു. റോഡും കടയും ഒലിച്ചുപോയി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. വൈകീട്ട് നാല് മുതൽ പ്രദേശത്ത് ശക്തമായ മഴയാണനുഭവപ്പെട്ടത്. രണ്ടു മണിക്കൂർ നീണ്ട കനത്ത മഴയിലാണ് വെള്ളത്തോട് ആദിവാസി കോളനിക്ക് മുകളിലായി മലവെള്ളപ്പാച്ചിലുമുണ്ടായത്. ആദിവാസി കുടുംബങ്ങളെ രാത്രിയോടെ പുളിക്കൽ സ്കൂളിലെ ദുരിതാശ്വാസ കാമ്പിലേക്ക് മാറ്റി. ഇരുമ്പകച്ചോലയിൽനിന്ന് വെറ്റിലച്ചോല കോളനിയിലേക്കുള്ള റോഡ് മലവെള്ളപ്പാച്ചിലിൽ തകർന്നതിനെ തുടർന്ന് കോളനി ഒറ്റപ്പെട്ടു. ഇഞ്ചിക്കുന്ന് റോഡ് മലവെള്ളപ്പാച്ചിലിൽ തകർന്നു. കോർണകുന്നിലാണ് ഹംസ എന്നയാളുടെ കട മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. വ്യാപക കൃഷിനാശവുമുണ്ടായി. സെപ്റ്റംബർ 17നും പ്രദേശത്ത് ഉരുൾപൊട്ടലും വ്യാപക നഷ്ടങ്ങളുമുണ്ടായിരുന്നു. ഒരാഴ്ചയായി മണ്ണാർക്കാട് മേഖലയിൽ മഴ ശക്തമാണ്. ഇന്നലെ കാഞ്ഞിരപ്പുഴ ഭാഗത്തുണ്ടായ ശക്തമായ മഴയിൽ ഡാമിലെ ജലനിരപ്പുയർന്നു. നേരത്തേയുണ്ടായ ഉരുൾപൊട്ടലി​െൻറ കെടുതികൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.