ഭാരതപ്പുഴക്ക് കുറുകെ റെയിൽവേ പാലത്തി​െൻറ അറ്റകുറ്റപ്പണി തകൃതി

ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നത് യാത്രക്കാരെ വലക്കുന്നു ഷൊർണൂർ: ഷൊർണൂരിൽ ഭാരതപ്പുഴക്ക് കുറുകെയുള്ള റെയിൽവേ പാലത്തി​െൻറ അറ്റകുറ്റപ്പണി തകൃതി. എന്നാൽ, ഇതുമൂലം ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നത് യാത്രക്കാരെ വലക്കുകയാണ്. സെപ്റ്റംബർ 30 വരെയാണ് അറ്റകുറ്റപ്പണി. അധികൃതർ അറിയിച്ചതിലും കൂടുതൽ സമയം ട്രെയിനുകൾ വൈകുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. ട്രെയിൻ വൈകുമെന്നറിയാതെയാണ് പലരും യാത്ര ആരംഭിക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുമ്പോഴാണ് പലരും വിവരമറിയുന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്നുള്ള 'അപ്' ലൈനിലെ പാലത്തിലാണ് ഇപ്പോൾ റെയിൽവേ ട്രാക്ക്, സ്ലീപ്പർ എന്നിവ മാറ്റുന്ന പ്രവൃത്തി നടക്കുന്നത്. രാവിലെ തിരുവനന്തപുരത്തുനിന്ന് വരുന്ന അമൃത എക്സ്പ്രസ് കടന്നുപോയ ശേഷമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും അല്ലാതെയും ട്രെയിനുകൾ വൈകുന്നത് യാത്രക്കാരെ വലക്കുകയാണ്. തൃശൂരിനും ഷൊർണൂരിനും ഇടയിലുള്ള സ്റ്റേഷനുകളിൽ ഏറെനേരം ട്രെയിനുകൾ പിടിച്ചിടുകയാണ്. തൃശൂർ-കണ്ണൂർ ട്രെയിൻ (5663) രണ്ട് മണിക്കൂർ വൈകുമെന്നാണ് അറിയിപ്പെങ്കിലും മൂന്ന് മണിക്കൂറിലധികം വൈകുന്നുണ്ട്. തൃശൂർ ഭാഗത്തുനിന്ന് ഷൊർണൂർ ജങ്ഷനിലൂടെ പോകുന്നതും തിരിച്ചു പോകുന്നതുമായ ട്രെയിനുകളാണ് വൈകുന്നത്. തൃശൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ട്രെയിനുകൾ മറ്റൊരു പാലത്തിലൂടെയാണ് പോകുന്നത് എന്നതിനാൽ അവക്ക് പ്രശ്നമില്ല. എന്നാൽ, പാലക്കാട് ഡിവിഷനിലും ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദ് ചെയ്യേണ്ട സ്ഥിതിയാണ്. പണി നടക്കുന്ന സമയത്ത് പല സ്റ്റേഷനുകളിലായി ട്രെയിനുകൾ പിടിച്ചിടുന്നതി​െൻറ പ്രതിഫലനമാണ് മറ്റ് ട്രെയിനുകൾ വൈകാൻ ഇടയാക്കുന്നതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.