യു.ഡി.എഫ്​ നടപടി ഇല്ലാതാക്കിയത്​ നിർധന കുടുംബത്തി​െൻറ ധനസഹായം ^പഞ്ചായത്ത് ഭരണസമിതി

യു.ഡി.എഫ് നടപടി ഇല്ലാതാക്കിയത് നിർധന കുടുംബത്തി​െൻറ ധനസഹായം -പഞ്ചായത്ത് ഭരണസമിതി എടപ്പാൾ: യു.ഡി.എഫ് അനാവശ്യ വിവാദങ്ങളുണ്ടാക്കി നിർധന കുടുംബത്തിന് ലഭിക്കേണ്ട രണ്ടര ലക്ഷം രൂപയുടെ ധനസഹായം ഇല്ലാതാക്കിയതായി വട്ടംകുളം പഞ്ചായത്ത് ഭരണസമിതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കുറ്റിപ്പാല സ്വദേശി പുത്തുള്ളി പറമ്പിൽ നീലിയുടെ കുടുംബത്തിന് കിട്ടേണ്ട സംഖ്യയാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കി ഇല്ലാതാക്കിയത്. പൊളിഞ്ഞു വീഴാറായ കൂരയിലായിരുന്നു ഇവരും രണ്ടു പെൺമക്കളും കഴിഞ്ഞിരുന്നത്. 2013-ൽ ഇവരെ ആശ്രയ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി. പഞ്ചായത്ത് നൽകുന്ന തുകകൊണ്ട് വീടുണ്ടാക്കാൻ ഇവർക്ക് കഴിയുമായിരുന്നില്ല. അനുവദിക്കപ്പെട്ട രണ്ടര ലക്ഷം രൂപ നഷ്ടപ്പെടുമെന്ന് വന്നപ്പോൾ 2015-ൽ സൻമനസുള്ളവരിൽ നിന്ന് സഹായം സ്വീകരിച്ച് വീടുപണി പൂർത്തീകരിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയിരിക്കേ പ്രദേശത്തെ സഫാഷാജി ലെൻസ്ഫെഡി​െൻറ സഹായത്തോടെ വീട് സൗജന്യമായി നിർമിച്ചു നൽകി. രണ്ടര ലക്ഷം രൂപ നീലിയുടെ കുടുംബത്തിന് നൽകാനും ആവശ്യപ്പെട്ടു. ഇതിനിടെ നീലി മരണപ്പെട്ടു. അങ്ങനെയാണ് പഞ്ചായത്തംഗത്തി​െൻറയും എ.ഡി.എസ് ചെയർപേഴ്സ​െൻറയും സംയുകത അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്. ഈ അക്കൗണ്ടിൽ നിന്ന് ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. എന്നാൽ അനധികൃതമായി പൈസ വകമാറ്റി ചെലവഴിച്ചുവെന്ന് വരുത്തിത്തീർത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കി യു.ഡി.എഫ് വിജിലൻസ്, ഓംബുഡ്സ്മാനും പഞ്ചായത്തിനും പരാതി നൽകുകയാണ് ചെയ്തത്. ഇതോടെ ആ കുടുംബത്തിന് ഏതെങ്കിലും രീതിയിൽ സഹായത്തിനായി ഉപയോഗിക്കേണ്ട പൈസ സർക്കാരിലേക്ക് തന്നെ തിരിച്ചടക്കേണ്ടി വന്നിരിക്കുകയാണെന്ന് ഭരണസമിതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ പാറക്കൽ, വൈസ് പ്രസിഡൻറ് എം. മുസ്തഫ, പഞ്ചായത്തംഗങ്ങളായ പി. കൃഷ്ണൻ, ബീന മഞ്ഞക്കാട്ട്, പി.വി. പ്രീത എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ധർമ സേവ സംഘം ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റി​െൻറ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പെരുമ്പറമ്പ് ക്ഷേത്രാങ്കണത്തിൽ നടക്കും. മാളികപുറം മുൻ മേൽശാന്തി പി.എ. മനോജ് എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടി.പി. കുമാരൻ, ബാലൻ കണ്ണത്ത്, കെ.കെ. രാജേഷ്, പി.പി. ചക്കൻകുട്ടി, അനിൽ ശാസ്ത്രി, പി.വി. അമ്മിണി, ടി.പി. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.