പ്രതിയുടെ കുഞ്ഞിന്​ പാലുകൊടുത്ത പൊലീസ്​ ഒാഫിസർ സമൂഹ മാധ്യമങ്ങളിൽ തരംഗമായി

പ്രതിയുടെ കുഞ്ഞിന് പാലുകൊടുത്ത പൊലീസ് ഒാഫിസർ സമൂഹ മാധ്യമങ്ങളിൽ തരംഗമായി ATTN: ഇൗ വാർത്തയും പടവും ഒമ്പതാം പേജിൽ ബോക്സിലുള്ള ഗർഭഛിദ്ര വാർത്ത മാറ്റി നൽകാം ബെയ്ജിങ്: കോടതിയിൽ വിചാരണക്കെത്തിയ അമ്മയുടെ നാലു വയസ്സുള്ള കുഞ്ഞിന് പാലുകൊടുത്ത പൊലീസ് ഒാഫിസർ ലിന ഹാവോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലാണ് സംഭവം. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് യുവതി കുഞ്ഞുമായി കോടതിയിലെത്തിയത്. കോടതിമുറിയിൽ കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ ലിന കുട്ടിയുടെ അമ്മയോട് ''ഞാൻ അവൾക്ക് പാലു കൊടുക്കെട്ട''െയന്നുചോദിച്ചു. അവർ സമ്മതിച്ച ഉടനെ കുഞ്ഞിനെയുമെടുത്ത് അവർ കോടതിക്ക് പുറത്തിറങ്ങി പാലൂട്ടുകയായിരുന്നു. പൊലീസ് വേഷത്തിൽ കുഞ്ഞിന് പാലുകൊടുക്കുന്ന ലിനയുടെ ചിത്രം പകർത്തിയ സഹപ്രവർത്തകൻ സമൂഹമാധ്യമങ്ങളിൽ ഷെയർചെയ്തതോടെ ഇത് ലോകമെങ്ങും വൈറലായി. ഇൗയിടെ അമ്മയായ തനിക്ക് കുഞ്ഞ് കരഞ്ഞപ്പോൾ കണ്ടു നിൽക്കാനായില്ലെന്നും ആരായാലും ഇത്തന്നെ ചെയ്യുമായിരുന്നുള്ളൂവെന്നും ലിന പറഞ്ഞു. photo file name/chinese police officer/caption/ലിന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.