സഹകരണ പി.എഫ്: ആദായ നികുതി അംഗീകാരത്തിന് സർക്കാർ ഇടപെടണം - ^സി.ഇ.ഒ

സഹകരണ പി.എഫ്: ആദായ നികുതി അംഗീകാരത്തിന് സർക്കാർ ഇടപെടണം - -സി.ഇ.ഒ തിരൂരങ്ങാടി: സഹകരണ ജീവനക്കാരുടെ പി.എഫ്. നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് അംഗീകാരം നേടിയെടുക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കോ-ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ഒക്ടോബർ 14, 15 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പും 17, 18 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന ജില്ല സമ്മളനവും വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. പൂവാട്ടിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി. സലാഹുദ്ദീൻ തെന്നല, സുബൈർ ചെട്ടിപ്പടി, കെ.പി. ഹംസ, കെ. കുഞ്ഞിമുഹമ്മദ്, ഇ.കെ. സുലൈമാൻ, പി.കെ. ഹംസ, അനീസ് കൂരിയാടൻ, യഹ്യ പറപ്പൂർ, സി.എച്ച്. യാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.