കരിപ്പൂരിൽ റിസയുടെ നിർമാണം സർവിസുകളെ ബാധിക്കാതെ നടത്തും

നിർമാണം ഡിസംബറിൽ ആരംഭിക്കും കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റിസ) നിർമാണം ഡിസംബറിൽ ആരംഭിക്കും. സർവിസുകളെ ബാധിക്കാതെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വെ അടച്ചിടുന്ന കാര്യം പരിഗണനയിലില്ലെന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു. കരിപ്പൂരിൽ ഇരുറൺവേയിലും 90 മീറ്ററാണ് റിസയുടെ നീളം. റിസയുടെ നീളം 240 മീറ്ററായി വർധിപ്പിച്ചാൽ മാത്രമേ കോഡ് ഇയിലുള്ള വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കൂ. റിസയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി റൺവേയിലെ ലൈറ്റിങ് സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കണം. സർവിസുകളെ ബാധിക്കാത്ത രീതിയിൽ ഇവ നടപ്പിലാക്കാനാണ് തീരുമാനം. സര്‍വിസുകള്‍ കുറവുള്ള സമയം പ്രയോജനപ്പെടുത്തിയാവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷ​െൻറ (ഡി.ജി.സി.എ) അനുമതി േതടും. കഴിഞ്ഞ ഏപ്രിലിൽ വ്യോമയാന മന്ത്രാലയത്തി​െൻറ ഉന്നതതല സംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ കോഡ് ഇയിലെ ബി 777-200 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിന് ഡി.ജി.സി.എ അനുകൂലതീരുമാനം എടുത്തിരുന്നു. സർവിസ് ആരംഭിക്കുന്നതിന് മുേന്നാടിയായി ക്രമീകരണങ്ങൾ ഒരുക്കണെമന്ന സംഘത്തി​െൻറ റിേപ്പാർട്ടിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് റിസയുടെ നീളം വർധിപ്പിക്കാനുള്ള നടപടികൾ അതോറിറ്റി ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.