ഭിന്നശേഷി വിദ്യാർഥികൾക്ക് നാല് ലക്ഷം രൂപ സ്കോളർഷിപ്​

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി വിഭാഗം വിദ്യാർഥികൾക്ക് നാല് ലക്ഷം രൂപ സ്കോളർഷിപ്പായി അനുവദിച്ചു. പഠനസാമഗ്രികൾ, യാത്ര ചെലവ്, യൂനിഫോം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക്‌ തുക ചെലവഴിക്കും. ബ്ലോക്ക് പദ്ധതി വിഹിതത്തിന് അപേക്ഷ നൽകിയ കാരാകുർശ്ശി (രണ്ട് ലക്ഷം), ശ്രീകൃഷ്ണപുരം (1.5 ലക്ഷം), പൂക്കോട്ടുകാവ് (0.5 ലക്ഷം) പഞ്ചായത്തുകൾക്കാണ് തുക അനുവദിച്ചത്. തുക അർഹതപ്പെട്ട വിദ്യാർഥികൾക്ക് ഗ്രാമപഞ്ചായത്തുകൾ മുഖേന വിതരണം ചെയ്യും. ഗാന്ധി സ്മൃതി ബാപ്പുജി പാർക്കിൽ ശ്രീകൃഷ്ണപുരം: ഒക്ടോബർ രണ്ടിന് ബാപ്പുജി പാർക്കിൽ ഗാന്ധി സ്മൃതി പരിപാടി സംഘടിപ്പിക്കും. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തി​െൻറയും വിവിധ കോളജുകളിലും വിദ്യാലയങ്ങളിലുമായി പ്രവർത്തിക്കുന്ന നാഷനൽ സർവിസ് സ്കീം വളൻറിയേഴ്സ് യൂനിറ്റുകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ എട്ടിന് എസ്.ബി.ടി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര, തുടർന്ന് ഗാന്ധി പ്രതിമക്കു മുന്നിൽ പുഷ്പാർച്ചന, സർവമത പ്രാർഥന, പ്രഭാഷണങ്ങൾ എന്നിവ നടക്കും. ചടങ്ങിൽ എം.ബി. രാജേഷ് എം.പി, പി. ഉണ്ണി എം.എൽ.എ, മണ്ണൂർ രാജകുമാരനുണ്ണി എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.