വണ്‍ മില്യൻ ഗോള്‍ കാമ്പയിന്‍

കാളികാവ്: വണ്‍ മില്യന്‍ ഗോള്‍ ക്യാമ്പയിനി​െൻറ ഭാഗമായി പുല്ലങ്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. 1300 പേര്‍ പരിപാടിയുടെ ഭാഗമായി ഗോളടിച്ചു. പുല്ലങ്കോട് ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് അംഗം കെ.എസ്. അന്‍വര്‍, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പയസ് ജോര്‍ജ്, പി.ടി.എ പ്രസിഡൻറ് മുപ്ര ശറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സക്കീര്‍, ഇര്‍ഷാദ് കെ. ഷബീബ് മുച്ചിക്കല്‍, സി.പി. ശമീജ്, ഫിറോസ് മാസ്റ്റര്‍, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. - പുല്ലങ്കോട് ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ നടന്ന വണ്‍ മില്യൻ ഗോള്‍ കാമ്പയിന്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.