ജില്ലയില്‍ ഭക്ഷ്യ സുരക്ഷ പരിശോധന തുടരുന്നു

വണ്ടൂര്‍: ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലുമുള്ള ഭക്ഷ്യ സുരക്ഷ സ്‌ക്വാഡി​െൻറ പരിശോധന തുടരുന്നു. കൃത്രിമ ചേരുവകള്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍, കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുര്‍ത്തുന്ന തരത്തിലുള്ള എണ്ണയുപയോഗം, കാലപ്പഴക്കം വന്ന മത്സ്യ, മാംസ ഉൽപന്നങ്ങള്‍, കാലാവധി കഴിഞ്ഞ പാല്‍ പാക്കറ്റുകളും ഭക്ഷ്യോല്‍പന്നങ്ങള്‍ തുടങ്ങിയവ വിവിധയിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തു. പത്രക്കടലാസുകളിലും മറ്റു പ്രിൻറഡ് പേപ്പറുകളും ഉപയോഗിച്ച് ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നൽകിയ സ്ഥാപനങ്ങളും വൃത്തിഹീനമായ പരിസരങ്ങളില്‍ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. പത്രക്കടലാസുകളില്‍ ഭക്ഷ്യസാധനങ്ങള്‍ സൂക്ഷിക്കുന്നതും നിര്‍മാണത്തിനുപയോഗിക്കുന്നതുമെല്ലാം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഇതുസാധാരണയാണ്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിരവധി കടകളുടെ ലൈസന്‍സ് റദ്ദാക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. കാവനൂരില്‍ നടത്തിയ പരിശോധനയില്‍ നിരവധി കടകള്‍ക്ക് നോട്ടീസ് നൽകി. പതിനായിരം രൂപയോളം പിഴയീടാക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷ അസിസ്റ്റൻറ് കമീഷണര്‍ കെ. സുഗുണന്‍, ഏറനാട് ഭക്ഷ്യ സുരക്ഷ ഓഫിസര്‍ കെ. ജസീല, നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷ ഓഫിസര്‍ കെ. ശ്യാം എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഉള്‍നാടുകളിലേക്കടക്കം ഇതു വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.