ബിജു വധം: മൂന്നു പ്രതികള്‍ക്ക് ജാമ്യം; അഞ്ചുപേർക്ക് ജാമ്യമില്ല

കൊച്ചി: ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ വധിച്ച കേസിലെ മൂന്നു പ്രതികള്‍ക്ക് ഹൈകോടതിയുടെ ജാമ്യം. എട്ടാം പ്രതി വി.പി. പ്രജീഷ്, ഒമ്പതാം പ്രതി നൈജു, 10ാം പ്രതി ഷാന്‍ കുമാര്‍ എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി റിനീഷ്, രണ്ടാം പ്രതി അനൂപ്, മൂന്നാം പ്രതി സത്യന്‍, അഞ്ചാം പ്രതി ബിജിലേഷ്, ഏഴാം പ്രതി ജിതിന്‍ എന്നിവരുടെ ജാമ്യ ഹരജികൾ തള്ളി. ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും ജാമ്യത്തില്‍ വിട്ടാല്‍ വിചാരണ തടസ്സപ്പെടുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഹരജി തള്ളിയത്. സി.പി.എം നേതാവ് സി.വി. ധനരാജിനെ 2016 ജൂലൈ 12ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതിയാണ് ബിജു. 2017 മേയ് 12നാണ് ഒരു സംഘം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.