സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം: ഐ.എ.എം.ഇ

മലപ്പുറം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് ഐ.എ.എം.ഇ മലപ്പുറം സോൺ ലീഡേഴ്സ് സമ്മിറ്റ് ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. വി.പി.എം. ബഷീർ പറവന്നൂർ അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി, നൗഫൽ കോഡൂർ, വി.പി.എം. ഇസ്ഹാഖ്, സി.പി. അഷ്റഫ്, കെ.പി. ജമാൽ കരുളായി, വി.ടി. സിദ്ദീഖ്, യു.ടി.എം. ശമീർ പുല്ലൂർ, അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. പി.കെ. മുഹമ്മദ് ശാഫി സ്വാഗതവും മുസ്ലിയാർ സജീർ നന്ദിയും പറഞ്ഞു. പത്രപ്രവർത്തക യൂനിയൻ സമ്മേളനം: വിദ്യാർഥികൾക്ക് മെഗാ ക്വിസ് മത്സരം മലപ്പുറം: ഒക്ടോബർ 28, 29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിദ്യാർഥികൾക്ക് മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 2,000 എന്നിങ്ങനെയാണ് ൈപ്രസ് മണി. പങ്കെടുക്കുന്നവർക്ക് കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റി​െൻറ സർട്ടിഫിക്കറ്റും നൽകും. 21ന് നടക്കുന്ന മത്സരത്തിൽ ഒരു സ്കൂളിൽനിന്ന് രണ്ടുപേർ വീതമുള്ള എത്ര ടീമിനും പങ്കെടുക്കാം. മീഡിയ ആൻഡ് കറൻറ് അഫയേഴ്സ് എന്നതാണ് വിഷയം. ഹയർ സെക്കൻഡറിതലം വരെ പഠിക്കുന്നവർ സ്കൂളി​െൻറ സാക്ഷ്യപത്രം സഹിതം മലപ്പുറം പ്രസ് ക്ലബിൽ പേര് ഏഴിന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 0483 2734842, 9847120026.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.