ജില്ല സ്കൂൾ മീറ്റ് 12ലേക്ക് മാറ്റി

മലപ്പുറം: ജില്ല സ്കൂൾ കാ‍യികോത്സവം ഒക്ടോബർ 12 മുതൽ 14 വരെ കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കും. ഒമ്പത് മുതൽ 11 വരെ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, സംസ്ഥാന കായികോത്സവം 20ലേക്ക് നീട്ടിയതിനാൽ ജില്ല മീറ്റും മാറ്റുകയായിരുന്നു. 17 ഉപജില്ലകളിൽ നിന്നായി നാലായിരത്തോളം താരങ്ങൾ പങ്കെടുക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി സ്കൂൾ, ഉപജില്ല മത്സരങ്ങൾ നടത്തിയ ശേഷമായിരിക്കും ജില്ല മീറ്റ്. ഒക്ടബോർ ആദ്യവാരം ഉപജില്ല മത്സരങ്ങൾ പൂർത്തിയാക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി എടപ്പാൾ ഉപജില്ലയാണ് ജില്ല ജേതാക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.