കരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ച്​ തെറ്റായ വാർത്ത: നിയമനടപടി സ്വീകരിക്കും

കരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാർത്ത: നിയമനടപടി സ്വീകരിക്കും കരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാർത്ത: നിയമനടപടി സ്വീകരിക്കുമെന്ന് സ്റ്റാലിൻ ചെന്നൈ: കരുണാനിധിയുടെ ആരോഗ്യത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറും മകനുമായ എം.കെ. സ്റ്റാലിൻ. കരുണാനിധി ഗുരുതരാവസ്ഥയിലാണെന്നും മരിച്ചുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസി​െൻറ അലർട്ടിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പരന്നത്. വകുപ്പുതല മുൻകരുതലി​െൻറ ഭാഗമായാണ് അലർട്ട് പ്രഖ്യാപിച്ചതെന്ന് ഡി.ജി.പി ടി.കെ. രാജേന്ദ്രൻ വ്യക്തമാക്കി. കരുണാനിധിക്കൊപ്പം സ്റ്റാലിനും ജനറൽ സെക്രട്ടറി കെ. അൻബകജനും എടുത്ത ചിത്രം ഡി.എം.കെ പുറത്തുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.