കേരളോത്സവം: വിളംബര ജാഥ നടത്തി

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് വിളംബര ജാഥയോടെ തുടക്കമായി. ഞായറാഴ്ച കരിമ്പ ജി.എച്ച്.എസ്.എസ് മൈതാനിയിൽ ക്രിക്കറ്റ് മത്സരവും കരിമ്പ ജി.യു.പി സ്കൂളിൽ സ്റ്റേജിതര മത്സരങ്ങളും നടക്കും. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ പഞ്ചായത്ത് ഗ്രൗണ്ടിൽ ഫുട്ബാൾ, ബാഡ്മിൻറൺ മത്സരങ്ങളും കരിമ്പ ജി.എച്ച്.എസിൽ ക്വിസ്, സ്റ്റേജിനങ്ങൾ, അത്ലറ്റിക്സ് ഇനങ്ങളും എടക്കുർശ്ശി ശിരുവാണി ഗ്രൗണ്ടിൽ വോളിബാൾ മത്സരവും നടക്കും. ഒക്ടോബർ രണ്ടിന് കബഡി, വടംവലി മത്സരങ്ങളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.