മുടിക്കോട് പള്ളി തുറക്കാൻ നടപടി സ്വീകരിക്കണമെന്ന്​ കോടതി

മഞ്ചേരി: പാണ്ടിക്കാട് മുടിക്കോട്ട് എ.പി, ഇ.കെ സുന്നി വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെതുടർന്ന് അടച്ചിട്ട പള്ളി തുറക്കാൻ രണ്ടാഴ്ചക്കകം നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി ആർ.ഡി.ഒക്ക് നിർദേശം നൽകി. ഇരു സംഘടനകളുടെയും പ്രതിനിധികളായി പത്തുപേർ വീതവും ഒരു സർക്കാർ ഉദ്യോഗസ്ഥനുമടക്കം 21 അംഗ സമിതി രൂപവത്കരിച്ച് നടപടി പൂർത്തിയാക്കാനാണ് ഉത്തരവ്. 2017 ആഗസ്റ്റ് നാലിനാണ് തർക്കത്തെ തുടർന്ന് പള്ളി പൂട്ടിയത്. അതിനുമുമ്പ് ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അനുരഞ്ജനമുണ്ടായില്ല. പിന്നീട് പൊലീസ് നൽകിയ റിപ്പോർട്ടനുസരിച്ച് പള്ളി പൂട്ടി ഏറനാട് തഹസിൽദാറെ റിസീവറായി ചുമതല ഏൽപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.