ജീവനക്കാർ കൂട്ട അവധിയെടുക്കും; തിങ്കളാഴ്ച ആർ.ടി ഓഫിസുകൾ പ്രവർത്തിക്കില്ല

കുറ്റിപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന ധർണയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് ജീവനക്കാർ തിങ്കളാഴ്ച കൂട്ട അവധിയെടുക്കുന്നതിനാൽ ആർ.ടി ഓഫിസുകൾ പ്രവർത്തിക്കില്ല. ടെസ്റ്റും വാഹന രജിസ്േട്രഷനുമൊന്നും നടക്കില്ല. എ.എം.വി.ഐ മുതൽ ആർ.ടി ഓഫിസർമാർ വരെയുള്ള ജീവനക്കാരാണ് സെക്രേട്ടറിയറ്റ് പടിക്കൽ ധർണ നടത്തുന്നത്. സസ്പെൻഡ് ചെയ്ത ആർ.ടി.ഒ വി. സജിത്തിനെ ആറ്റിങ്ങലിൽ തിരികെ നിയമിക്കുക, രണ്ട് ജീവനക്കാരെ ഗതാഗതമന്ത്രിയുടെ സ്റ്റാഫിൽ നിന്ന് പിരിച്ചുവിടുക, പ്രമോഷൻ ഉടൻ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണിത്. ക്ലർക്കി​െൻറ പക്കൽനിന്ന് വിജിലൻസ് പണം പിടികൂടിയതിന് ആർ.ടി.ഒ.യെ സസ്പെൻഡ് ചെയ്ത നടപടി കേട്ടുകേൾവിയില്ലാത്തതാണെന്ന് എ.എം.വി.ഐ അസോസിയേഷൻ പറയുന്നു. മലപ്പുറം ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരും കാഷ്വൽ ലീവെടുക്കും. സസ്പെൻഷൻ പിൻവലിക്കുന്നതടക്കമുള്ള തീരുമാനമെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നൽകിയ കത്തിൽ കേരള അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ, കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മ​െൻറ് ഗസറ്റ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിവ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.