ആദിവാസി യുവതിയിൽനിന്ന് കൈക്കൂലി; വില്ലേജ് ഓഫിസർ അറസ്​റ്റിൽ

അഗളി: വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട ആദിവാസി യുവതിയിൽനിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെ വില്ലേജ് സ്‌പെഷൽ ഓഫിസർ അറസ്റ്റിൽ. അഗളി വില്ലേജ് ഓഫിസിലെ സ്‌പെഷൽ ഓഫിസർ നിസാം കാസിമാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട അഗളി ഭൂതുവഴി സ്വദേശിനി ശിവാനി കെ. ശിവാളി​െൻറ പരാതിയെ തുടർന്നാണ് അറസ്റ്റ്. വീടിനായി സാമ്പത്തിക സഹായത്തിന് ശിപാർശ ചെയ്യണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് ഓഫിസർ ആവശ്യപ്പെട്ടു. സംഭവം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലറിയിച്ചു. തുടർന്ന് ശിവാനി കൈമാറിയ ഫിനോക്‌സിൻ പൗഡർ പുരട്ടിയ നോട്ടുകളുമായി വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി. കെ. ശശിധരൻ, സി.ഐമാരായ വി. കൃഷ്ണൻകുട്ടി, എൻ. ശശിധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. pg1 അറസ്റ്റിലായ അഗളി സ്പെഷൽ വില്ലേജ് ഓഫിസറെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.