കയാക്കിങ് സംഘത്തിന് ഊഷ്മള സ്വീകരണം

----നിലമ്പൂര്‍: ചാലിയാര്‍ പുഴയെ മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന കയാക്കിങ് യാത്ര രണ്ടാംദിനം പിന്നിട്ടു. ഊഷ്മളമായ സ്വീകരണമാണ് യാത്രയിലുടനീളം സംഘത്തിന് ലഭിക്കുന്നത്. ശനിയാഴ്ച ചാലിയാറിലൂടെ 30 കിലോമീറ്റർ ഇവർ യാത്ര ചെയ്തു. മമ്പാട്ടുനിന്ന് രാവിലെ ആറിന് യാത്ര തുടങ്ങിയ സംഘത്തിന് ജില്ല സ്‌പോര്‍ട്‌സ് കൗൺസലി‍​െൻറ നേതൃത്വത്തില്‍ എടവണ്ണ പാലത്തിന് സമീപം സ്വീകരണം നല്‍കി. സ്‌പോര്‍ട്‌സ് കൗൺസില്‍ പ്രസിഡൻറ് പി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അരീക്കോട് കടവില്‍ പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ആരംഭ ദിവസമായ വെള്ളിയാഴ്ച ചാലിയാറിൽനിന്ന് 150 കിലോ മാലിന്യം ശേഖരിക്കുകയും മാലിന്യത്തി‍​െൻറ തോത് നാട്ടുകാരെയും വിദ‍്യാർഥികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തുകയും ചെയ്തു. ചാലിയാറിൽനിന്ന് ‌ശേഖരിക്കുന്ന മാലിന്യം വേര്‍തിരിച്ച് റീസൈക്ലിങ്ങിന് അയക്കാന്‍ വേണ്ട നടപടികളും തുടങ്ങിക്കഴിഞ്ഞു. രണ്ടാംദിവസം വൈകീട്ട് കീഴുപറമ്പ് പഞ്ചായത്തിലെ എടവണ്ണപ്പാറക്ക് സമീപം മുറിഞ്ഞാട് എത്തിയപ്പോൾ ഗ്രാമപഞ്ചായത്തും നാട്ടുകാരും സ്വീകരണം നല്‍കി. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മുകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാടും പങ്കെടുത്തു. പ്രകൃതി സംരക്ഷണത്തി‍​െൻറ പ്രാധാന്യം വിളിച്ചോതി പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സാല്‍ ഹട്ടന്‍ അവതരിപ്പിച്ച സംഗീത വിരുന്ന് ചടങ്ങിനെ സംഗീത സാന്ദ്രമാക്കി. ക്ലീന്‍ റിവേഴ്‌സ് ഇനീഷ്യേറ്റിവ് ട്രസ്റ്റ് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബി​െൻറയും കേരള ടൂറിസം വകുപ്പി​െൻറയും സഹകരണത്തോടെയാണ് 'ചാലിയാര്‍ റിവര്‍ ചലഞ്ച്--17' പേരില്‍ ദീര്‍ഘദൂര കയാക്കിങ് യാത്ര സംഘടിപ്പിച്ചത്. ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കാനഡ, ഫ്രാന്‍സ് എന്നീ ഏഴ് രാജ്യങ്ങളില്‍നിന്ന് 120 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. പടം:1-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.