കരിമ്പ ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം 26ന്

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം 26ന് ഉച്ചക്ക് രണ്ടിന് കരിമ്പ എച്ച്.ഐ.എസ് ഹാളിൽ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. കെ.വി. വിജയദാസ് എം.എൽ.എ അധ്യക്ഷത വഹിക്കും. സമഗ്ര തെങ്ങുകൃഷി വികസനം ലക്ഷ്യമാക്കി, തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. പഞ്ചായത്തിലെ 17 വാർഡുകളിലും കേര ക്ലസ്റ്ററുകൾ രൂപവത്കരിച്ച്‌ കരിമ്പ കോക്കനട്ട് ഫാമിങ് ആൻഡ് ഡെവലപ്‌മ​െൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ 1500 കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കേര കർഷകർക്ക് ഇതുവഴി ഏറ്റവും പുതിയ പരിശീലനം ലഭ്യമാകും. 75 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. 43,750 തെങ്ങുകൾക്ക്‌ ഈ ഇനത്തിൽ പരിരക്ഷ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.