കരിദിനം ആചരിച്ചു

വണ്ടൂർ: പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് മിനി പിക്അപ് സ്റ്റാൻഡിലെ ഡ്രൈവർമാർ കരിദിനം ആചരിച്ചു. മുഴുവൻ വാഹനങ്ങളിലും പ്രതിഷേധ സൂചകമായി കറുത്ത കൊടിയും പ്ലക്കാർഡും സ്ഥാപിച്ചു. ഇന്ധന വില ദിവസേന കൂടുന്നത് തങ്ങളുടെ തൊഴിൽ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഇവർ പറഞ്ഞു. എം.കെ. ഹംസ, പി. മുഹമ്മദലി, എം.കെ. നജീബ്, ടി.പി. ശിഹാബുദ്ദീൻ, കെ. ജലീൽ, ഐ.കെ. സാജിദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.