പി.എസ്.എൽ.വിയുടെ അടുത്ത ദൗത്യം നവംബർ–ഡിസംബർ മാസങ്ങളിൽ –എ.എസ്​. കിരൺകുമാർ

പി.എസ്.എൽ.വിയുടെ അടുത്ത ദൗത്യം നവംബർ–ഡിസംബർ മാസങ്ങളിൽ –എ.എസ്. കിരൺകുമാർ തിരുവനന്തപുരം: തിരിച്ചടിയിൽനിന്ന് പാഠം ഉൾക്കൊണ്ട് ഉയിർത്തെഴുന്നേൽക്കാൻ ഐ.എസ്.ആർ.ഒ തയാെറടുക്കുന്നു. ആഗസ്റ്റ് 31ന് പരാജയപ്പെട്ട പി.എസ്.എൽ.വി ഉപയോഗിച്ചുതന്നെ ഐ.എസ്.ആർ.ഒയുടെ അടുത്ത ദൗത്യം നവംബർ–ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് ചെയർമാൻ എ.എസ്. കിരൺകുമാർ അറിയിച്ചു. ഏറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഏറോസ് സ്പേസ് സാങ്കേതിക വിദ്യയിലെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദ്വിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എസ്.എൽ.വി ഇപ്പോഴും ഐ.എസ്.ആർ.ഒയുടെ വിശ്വസ്തവാഹനമാണ്. ഇന്ത്യയുടെ തദ്ദേശീയ ഗതിനിര്‍ണയ സംവിധാനം നാവികനുള്ള ഉപഗ്രഹവുമായി കുതിച്ച പി.എസ്.എല്‍.വിക്ക് യാതൊരു തകരാറുമുണ്ടായിരുന്നില്ല. ദൗത്യത്തി‍​െൻറ തുടക്കംമുതലുള്ള എല്ലാ ഘട്ടങ്ങളും മികച്ചരീതിയിൽ മുന്നോട്ടുപോയിരുന്നു. താപ കവചം വേർപെടാത്തതുമൂലം ഉപഗ്രഹം റോക്കറ്റിൽ കുടുങ്ങിക്കിടന്നു. ഇതുസംബന്ധിച്ച് ഹീറ്റ് ഷീൽഡ് സെപറേഷൻ കമാൻഡ് പരിശോധിച്ചുവരുകയാണെന്നും അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2013 ജൂൈല ഒന്നിന് അയച്ച ആദ്യ ഗതിനിർണ ഉപഗ്രഹം ഐ.ആർ.എൻ.എസ്.എസ് വൺ എ തകരാറിലായതിനെത്തുടർന്നാണ് കഴിഞ്ഞ ആഗസ്റ്റ് 31ന് ഇതിനു പകരമായി മറ്റൊരു ഉപഗ്രഹം രാജ്യം വിക്ഷേപിച്ചത്. എന്നാൽ, ദൗത്യം പരാജയപ്പെട്ടതോടെ ഐ.എസ്.ആർ.ഒക്ക് ബഹിരാകാശ വിപണയിൽ വൻ തിരിച്ചടി നേരിട്ടിരുന്നു. പി.എസ്.എൽ.വിയിലൂടെ അടുത്ത ദൗത്യം വിജയകരമായി പൂർത്തീകരിച്ച് വിക്ഷേപണ രംഗത്ത് ലോകരാജ്യങ്ങളുടെ മുന്നിൽ പി.എസ്.എൽ.വിക്കുള്ള വിശ്വാസ്യത നിലനിർത്തുക എന്നതാണ് ഐ.എസ്.ആർ.ഒയുടെ വെല്ലുവിളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.