റെയിൽവേ ട്രാക്കിൽ വിള്ളൽ; ട്രെയിനുകൾ വൈകി

കുറ്റിപ്പുറം: റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് ട്രെയിനുകൾ വൈകി. പേരശനൂരിനും കുറ്റിപ്പുറത്തിനുമിടയിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് വ്യാഴാഴ്ച രാവിലെ ആേറാടെ പ്രദേശവാസികൾ വിള്ളൽ കണ്ടത്. ഉടൻ കുറ്റിപ്പുറം സ്റ്റേഷനിൽ വിവരം നൽകിയതിനെ തുടർന്ന് അപകടം ഒഴിവായി. ഷൊർണൂരിൽനിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ഉച്ചയോടെ തകരാർ പരിഹരിച്ചത്. വിവിധ ട്രെയിനുകൾ മണിക്കൂറുകളോളം വൈകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.