പുൽക്കാടുകൾ നിറഞ്ഞു എരഞ്ഞിപ്പുഴയിൽ വെള്ളം ഒഴുകുന്നില്ല,; വിളനാശ ഭീഷണി

പരപ്പനങ്ങാടി: മുങ്ങാത്തംതറ കോളനിയോട് ചേർന്നൊഴുകുന്ന എരഞ്ഞിപ്പുഴയിൽ പുൽക്കാടുകളും കുളവാഴയും മറ്റും നിറഞ്ഞതുകാരണം വെള്ളം ഒഴുകിപ്പോകുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കോളനി പ്രദേശത്ത് വെള്ളം നിറഞ്ഞതുകാരണം കൃഷി നാശത്തി​െൻറ വക്കിലായിരുന്നു. വാഴ, കപ്പ, പയർ തുടങ്ങി വിവിധ തരത്തിലുള്ള കൃഷിക്കാരാണ് ഈ പ്രദേശത്തിലേറെയും. കഴിഞ്ഞ മഴക്ക് പള്ളിയാളി കുട്ട്യാലി, എം.കെ. സുബ്രഹ്മണ്യൻ, ചട്ടിക്കൽ വേലായുധൻ, കളത്തിങ്കൽ സുന്ദരൻ എന്നിവരുടെ കാർഷിക വിളകൾ വെള്ളംകയറി നശിച്ചിരുന്നു. വെള്ളം കെട്ടിനിന്നാൽ ഇനിയും വിളകൾക്കും നാശം സംഭവിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി പായലുകൾ നീക്കംചെയ്താൽ സുഗമമായി ഒഴുകും. അധികാരികൾ കൃഷിയിടം സന്ദർശിച്ച് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ബി.ജെ.പി നെടുവ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. യു. ഷാജി അധ്യക്ഷത വഹിച്ചു. കെ. മുരളി, ടി. പുഷ്പൻ, സി. ഹരീശ്വരൻ, സി. ബിനു എന്നിവർ സംസാരിച്ചു. പടം: പുൽക്കാടുകൾ മൂടി നിറഞ്ഞ മുങ്ങാത്തംതറ എരഞ്ഞിപ്പുഴ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.