പോഷകാഹാര വാരാചരണം; പാചക മത്സരം സംഘടിപ്പിച്ചു

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ് ഐ.സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോഷകാഹാര വാരാചരണത്തി​െൻറ ഭാഗമായി വീട്ടമ്മമാർക്ക് പാചക മത്സരം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. സഫീർ ഉദ്ഘാടനം ചെയ്തു. അംഗൻവാടിതല മത്സരത്തിൽ വിജയികളായ 120 പേർ പാചക മത്സരത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം പുഷ്പലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജു പഴുക്കാത്തറ, എം. രാജഗോപാലൻ, റെജി, ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണൻ കുട്ടി, സി.ഡി.എസ് ചെയർേപഴ്സൻ പ്രീതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.