വ്യാപാരികളുടെ സ്​​േറ്ററ്റ് ബാങ്ക് മാർച്ച് 22ന്

പാലക്കാട്: സ്റ്റേറ്റ് ബാങ്കി‍​െൻറ തീവെട്ടിക്കൊള്ളക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ജോബി വിഭാഗം) ജില്ല കമ്മിറ്റി സെപ്റ്റംബർ 22ന് രാവിലെ പത്തിന് കോട്ടമൈതാനത്തുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ജില്ല പ്രസിഡൻറ് ജോബി വി. ചുങ്കത്ത്, ജനറല്‍ സെക്രട്ടറി പി.എം.എം. ഹബീബ്, ട്രഷറര്‍ പി.എസ്. സിംപ്‌സണ്‍ എന്നിവർ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ സ്റ്റേറ്റ് ബാങ്കുകള്‍ പലകാരണങ്ങള്‍ നിരത്തി സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും കൊള്ളയടിക്കുകയാണ്. ഇതിനോട് ക്രിയാത്മകമായി പ്രതികരണം നടത്തുന്നതി‍​െൻറ ഭാഗമായാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമരരംഗത്തിറങ്ങുന്നതെന്നും ബാങ്കി‍​െൻറ നിലപാടില്‍ മാറ്റം വരുത്താത്തപക്ഷം ശക്തമായ തുടര്‍സമരപരിപാടികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.