തിരൂരങ്ങാടി: ഭക്ഷണത്തിനായി ഭിക്ഷാടനം നടത്തുന്നവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയൊരുക്കി വെന്നിയൂരിലെ കൂട്ടായ്മ. വെന്നിയൂരിലെ ട്രാക്ക് ഗ്രൂപ്പും ഹോട്ടൽ ഹന്നത്ത് എന്നിവരുടെ ആഭിമുഖ്യത്തിലാണ് 'വിശക്കാത്ത വെന്നിയൂർ' പദ്ധതി നടപ്പാക്കുന്നത്. കപ്രാട്, വാളക്കുളം, വെന്നിയൂർ, കൊടിമരം എന്നീ പ്രദേശങ്ങളിൽ ഭക്ഷണത്തിനായി യാചിക്കുന്നവരെ കണ്ടാൽ വെന്നിയൂരിലെ ട്രാക്ക് ഗ്രൂപ്പിെൻറ അക്ഷയ സെൻററിലെത്തിച്ച് അവിടെനിന്നും ലഭിക്കുന്ന കൂപ്പണുപയോഗപ്പെടുത്തി ഹന്നത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കാം. പദ്ധതിയുടെ ഉദ്ഘാടനവും വെന്നിയൂരിലെ മഹത്‌വ്യക്തികളെ ആദരിക്കലും 23ന് മൂന്നിന് വെന്നിയൂർ ടൗണിൽ നടക്കും. തിരൂരങ്ങാടി നഗരസഭ ചെയർപേഴ്‌സൻ കെ.ടി. റഹീദ, സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ ഉസ്മാൻ, തിരൂരങ്ങാടി എസ്.ഐ വിശ്വനാഥൻ കാരയിൽ എന്നിവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ പി.ടി. അൻവർ, നരിമടക്കൻ അബ്ദുൽ ലത്തീഫ്, പി. സുബാഷ്, നരിമടക്കൻ റസാഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.