മംഗലശ്ശേരി കേശവൻ വധശ്രമക്കേസ്: പുനരന്വേഷണത്തിന്​ ഉത്തരവിട്ടു

വള്ളിക്കുന്ന്: എൻ.സി.പി സംസ്ഥാന സമിതി അംഗം മംഗലശ്ശേരി കേശവനെ വധിക്കാൻ ശ്രമിച്ച കേസിൽ അടിയന്തരമായി പുനരന്വേഷണം നടത്തി പ്രതികളെ കണ്ടെത്താൻ മലപ്പുറം എസ്.പി ദേബേഷ്കുമാർ ബെഹ്റ ഉത്തരവിട്ടു. താനൂർ സർക്കിൾ ഇൻസ്പെക്ടർക്കാണ് അന്വേഷണച്ചുമതല. എൻ.സി.പി വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡൻറ് ഡോ. കെ. മുഹമ്മദ് നൽകിയ പരാതിയിലാണ് നടപടി 2015 ഡിസംബർ രണ്ടിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വള്ളിക്കുന്ന് റെയിൽപാളത്തിനരികിെല അണ്ടർ ബ്രിഡ്ജിനടുത്തുവെച്ച് സാമൂഹിക ദ്രോഹികൾ വീട്ടിലേക്ക് പോവുകയായിരുന്ന കേശവനെ ആക്രമിക്കുകയായിരുന്നു. മരത്തടി കൊണ്ട് തലക്കു പിറകിലടിച്ച് വീഴ്ത്തുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിൽ പരപ്പനങ്ങാടി പൊലീസ് കാണിച്ച അലംഭാവത്തിൽ എൻ.സി.പി വള്ളിക്കുന്ന് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഡോ. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. എം. വിജയൻ, കെ.പി. രഘുനാഥ്, മൂച്ചിക്കൽ കാരിക്കുട്ടി, അയ്യപ്പൻ നട്ടാണത്ത്, മജീദ് കൊടക്കാട്, ചൊക്ലി ഇസഹാഖ്, കുത്തിരേഴി വിശ്വൻ, കെ.പി. മുഹമ്മദ് കുട്ടി, സി. ഉണ്ണി നായർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.