തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്ത് ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ പഞ്ചായത്തിലെ വിവിധ വേദികളിൽ നടക്കും. ഒന്ന്, രണ്ട് തീയതികളിൽ കായിക മത്സരങ്ങൾ ആലുങ്ങൽ മിനി സ്റ്റേഡിയത്തിലും ക്ലിൻറ് കോർണറിലും നടത്തും. ഒക്ടോബർ രണ്ടിന് കലാമത്സരങ്ങൾ ആലുങ്ങൽ 'ജ്വാല' സാംസ്കാരിക വേദി പരിസരത്ത് നടത്തും. പതിനഞ്ചിനും നാൽപതിനും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാം. സെപ്റ്റംബർ 25ന് മുമ്പ് പഞ്ചായത്ത് ഒാഫിസിൽ അപേക്ഷ സമർപ്പിക്കണം. പരിപാടിയുടെ വിജയത്തിനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ് ചെയർമാനും പഞ്ചായത്ത് സെക്രട്ടറി കൺവീനറും എം. അബ്ദുൽ അസീസ് പ്രോഗ്രാം കോഒാഡിനേറ്ററുമായി സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.