കരിദിനം ശക്തമാക്കാനൊരുങ്ങി വാട്സ്ആപ്​ കൂട്ടായ്മ

പരപ്പനങ്ങാടി: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരെ മൗനം തുടരുന്ന ഭരണ-പ്രതിപക്ഷ കക്ഷികളുടെ സമീപനം തികഞ്ഞ വഞ്ചനയാെണന്നും 22ന് നടക്കുന്ന ഇന്ധനവിരുദ്ധ കരിദിനസമരം ശക്തമാക്കാനും പരപ്പനങ്ങാടിയിൽ ചേർന്ന വാട്സ്ആപ് കൂട്ടായ്മ കൺവെൻഷൻ തീരുമാനിച്ചു. ബൈക്കുകൾ റോഡിലുരുട്ടി പ്രതിഷേധിക്കും. സലീം വടക്കൻ, ഇഖ്ബാൽ, ശബീർ അഹമ്മദ്, പി.കെ. അബൂബക്കർ ഹാജി, എൻ.കെ. മുനീർ, കബീർ നഹ, സുബൈർ ഒട്ടുമ്മൽ, ശമീർ കോണിയത്ത്, അശറഫ് സ്കൈനെറ്റ്, മുസ്തഫ ഡിസൈനർ, പി.വി. നാസിർ കേയി, ഷഫീഖ് എന്നിവർ സംസാരിച്ചു. പടം.. പരപ്പനങ്ങാടിയിൽ ചേർന്ന ഇന്ധനവില വിരുദ്ധ വാട്സ്ആപ് കൂട്ടായ്മ സമിതി കൺവെൻഷൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.