കായികാധ്യാപകരുടെ സമരം തീര്‍ന്നു വേങ്ങര ഉപജില്ല മത്സരങ്ങള്‍ക്ക് തിരക്കിട്ട് സമയപ്പട്ടിക പൂര്‍ത്തിയാക്കി മത്സരങ്ങള്‍ ഇന്ന് തുടങ്ങുന്നു

വേങ്ങര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കായികാധ്യാപകര്‍ നടത്തിയ സമരം കാരണം നടക്കാതെപോയ ഉപജില്ല കായിക മത്സരങ്ങള്‍ക്ക് ജീവന്‍വെക്കുന്നു. തിരക്കിട്ട് തയാറാക്കിയ സമയക്രമമനുസരിച്ച്‌ വേങ്ങര ഉപജില്ല ഗെയിംസ് മത്സരങ്ങള്‍ നടക്കുമെന്ന് കണ്‍വീനര്‍ കെ.കെ. ഹംസകോയ അറിയിച്ചു. ഫുട്ബാള്‍ ജൂനിയര്‍ ബോയ്സ് സെപ്റ്റംബർ 21നും സീനിയര്‍ ബോയ്സ് 22നും കോട്ടക്കല്‍ ആയുര്‍വേദ കോളജ് ഗ്രൗണ്ടില്‍ നടക്കും. സീനിയര്‍ ബോയ്സി​െൻറ ക്രിക്കറ്റ് 21നും ജൂനിയര്‍ ബോയ്സി​െൻറത് 22നും പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍ സെക്കൻഡറി സ്കൂളിലും ഹോക്കി മത്സരങ്ങള്‍ 24ന് ഊരകം എം.യു ഹയര്‍ സെക്കൻഡറി സ്കൂളിലും നടക്കും. ഷട്ടില്‍ ബാഡ്മിൻറൺ മത്സരം 24ന് വേങ്ങര റാക്കറ്റ് ഹട്ടിലും ഹാന്‍ഡ് ബാള്‍ മത്സരം 21ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലും ചെസ് 24ന് വേങ്ങര ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലും കബഡി, ബാസ്കറ്റ്ബാള്‍, വോളിബാള്‍, ഖോഖോ, ബാള്‍ ബാഡ്മിൻറൺ മത്സരങ്ങള്‍ 23ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.