'കലകൾ മനുഷ്യനന്മക്ക്​ ഉതകുന്നതാകണം'

മുള്ള്യാകുർശ്ശി: കലയും സാഹിത്യവും മനുഷ്യനന്മ ലക്ഷ്യം െവച്ചുള്ളതാവണമെന്ന് പ്രമുഖ മാപ്പിള കലാകാരൻ പേരൂർ മുഹമ്മദ്. മുള്ള്യാകുർശ്ശി പി.ടി.എം.എ.യു.പി സ്കൂളിൽ ഈ വർഷത്തെ സാഹിത്യസമാജവും വിദ്യാരംഗം കലാസാഹിത്യ വേദിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനാധ്യാപകൻ കെ.വി. ഇസ്ഹാഖലി അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് സ്കോളർഷിപ് ലഭിച്ച എ. റീത്താജ്, കെ.പി. സന ശദ, എം.പി. അരീജ് സൈൻ എന്നിവർക്ക് പി.ടി.എ പ്രസിഡൻറ് സി.ടി. അബ്ദുന്നാസർ ഉപഹാരം നൽകി. സി.ടി. അസ്‌ലം മാസ്റ്റർ സ്വാഗതവും എ. ജമാൽ നന്ദിയും പറഞ്ഞു. പടംg/wed/mulliyakurssi ptmaup school മുള്ള്യാകുർശ്ശി പി.ടി.എം.എ.യു.പി സ്കൂളിൽ സാഹിത്യസമാജവും വിദ്യാരംഗം കലാസാഹിത്യ വേദിയും മാപ്പിള കലാകാരൻ പേരൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.