പെരുമാറ്റ ചട്ടം ലംഘിച്ചതായി പരാതി; കമീഷന്‍ അന്വേഷണമാരംഭിച്ചു കാളികാവ്:

കാളികാവ്: വേങ്ങര നിയോജക മണ്ഡലത്തില്‍ നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പി​െൻറ പെരുമാറ്റചട്ടം ലംഘിച്ച് കാളികാവില്‍ ഉദ്ഘാടനം നടത്തിയതായ പരാതിയില്‍ അന്വേഷണം നടത്തി. ജില്ല കലക്ടറുടെ നിർദേശപ്രകാരം കാളികാവ് വില്ലേജ് ഓഫിസര്‍ അബ്ദുല്‍ റഷീദി​െൻറ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഇതുസംബന്ധിച്ച് ജില്ല കലക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. പെരുമാറ്റ ചട്ടം നിലവില്‍ വന്ന ഈ മാസം 13-, 14 തീയതികളിലാണ് ഉദ്ഘാടനങ്ങള്‍ നടത്തിയതെന്നാണ് പരാതി. കാളികാവ് ഗവ. ബസാര്‍ യു.പി സ്‌കൂളില്‍ ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം, പഞ്ചായത്ത് പൊതുശ്മശാനം, പബ്ലിക് ൈലബ്രറി, ഓഫിസ് നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം എന്നീ പരിപാടികള്‍ പെരുമാറ്റ ചട്ടം ലംഘിച്ച് സംഘടിപ്പിച്ചെന്നാണ് പരാതി. ജില്ല കലക്ടര്‍ക്ക് നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പതിമൂന്നിന് രാവിലെ ആറ് മുതലാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. പഞ്ചായത്തിലെ ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.