ത്രിവത്സര എൽഎൽ.ബി അവസാന ഘട്ട അലോട്ട്​മെൻറ്​ നാളെ

ത്രിവത്സര എൽഎൽ.ബി അവസാന ഘട്ട അലോട്ട്മ​െൻറ് നാളെ തിരുവനന്തപുരം: കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെയും അഞ്ച് സ്വകാര്യ സ്വാശ്രയ േലാ കോളജുകളിലെയും 2017–18 വർഷത്തെ ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അവസാനഘട്ട കേന്ദ്രീകൃത അലോട്ട്മ​െൻറ് വെള്ളിയാഴ്ച നടത്തും. അലോട്ട്മ​െൻറിൽ പെങ്കടുക്കുന്ന വിദ്യാർഥികൾ പ്രസ്തുത അലോട്ട്മ​െൻറിൽ നിലവിലെ ഹയർ ഒാപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കിൽ ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതും ആവശ്യമില്ലാത്ത ഹയർഒാപ്ഷനുകൾ റദ്ദ് ചെയ്യേണ്ടതുമാണ്. ഒാപ്ഷൻ കൺഫർമേഷൻ, റദ്ദാക്കൽ, പുനഃക്രമീകരണം എന്നിവക്കായി 22 മുതൽ 23ന് വൈകീട്ട് അഞ്ചു വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. അലോട്ട്മ​െൻറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee–kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ്ലൈൻ നമ്പർ: 0471 –2339101,102, 103,104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.