ജില്ല സ്കൂൾ മീറ്റും ഗെയിംസും സർവകലാശാല സ്​റ്റേഡിയത്തിൽ

മലപ്പുറം: ജില്ല സ്കൂൾ ഗെയിംസിനും കായികോത്സവത്തിനും കാലിക്കറ്റ് സർവകലാശാല സ്്റ്റേഡിയം വേദിയാവും. ഒക്ടോബറിൽ സർവകലാശാല സിന്തറ്റിക് ട്രാക്കിലാണ് അത്ലറ്റിക് മീറ്റ് നടക്കുക. ഈ സ്്റ്റേഡിയം ഉൾപ്പെടെ ഏഴ് വേദികളിലായി ഗെയിംസും അരങ്ങേറും. ഗെയിംസ് 26ന് തുടങ്ങും; ഉപജില്ലയിൽ സെലക്ഷൻ -------------------------സെപ്റ്റംബർ 26ന് ആരംഭിക്കുന്ന ജില്ല സ്കൂൾ ഗെയിംസിൽ കബഡി, ഖോഖോ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഷട്ടിൽ ബാഡ്മിൻറൺ എന്നീ മത്സരങ്ങളുടെ വേദി സർവകലാശാല സ്റ്റേഡിയമായിരിക്കും. എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിലും മഞ്ചേരി എൻ.എസ്.എസ് കോളജ് മൈതാനത്തുമായി ഫുട്ബാളും വണ്ടൂർ വി.എം.സി എച്ച്.എസ്.എസിലും തിരുവാലി ജി.എച്ച്.എസിലുമായി ക്രിക്കറ്റും നടക്കും. പൂക്കോട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹോക്കിക്കും മൊറയൂർ സ്കൂൾ മൈതാനം ഹാൻഡ്ബാളിനും വേദിയാവും. സമയക്കുറവുമൂലം ഉപജില്ലകളിൽ സെലക്ഷൻ നടത്തിയാണ് ജില്ലയിലേക്ക് തെരഞ്ഞെടുക്കുന്നത്. കായികോത്സവം ഒക്ടോബർ ഒമ്പത് മുതൽ 11 വരെ ---------------സ്കൂൾ കാ‍യികോത്സവമെന്ന് കഴിഞ്ഞ വർഷം പുനർനാമകരണം ചെയ്ത അത്്ലറ്റിക് മീറ്റ് ഒക്ടോബർ ഒമ്പത് മുതൽ 11 വരെ കാലിക്കറ്റിൽ നടക്കും. 17 ഉപജില്ലകളിൽനിന്നായി നാലായിരത്തോളം താരങ്ങൾ പങ്കെടുക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി സ്കൂൾ, ഉപജില്ല മത്സരങ്ങൾ നടത്തിയ ശേഷമായിരിക്കും ജില്ല മീറ്റ്. ഒക്ടോബർ ആദ്യ വാരം ഉപജില്ല മത്സരങ്ങൾ പൂർത്തിയാക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി എടപ്പാൾ ഉപജില്ലയാണ് ജില്ല ജേതാക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.