മമ്പുറം ആണ്ടുനേര്‍ച്ച നാളെ കൊടിയേറും

മലപ്പുറം: 179ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് വെള്ളിയാഴ്ച മമ്പുറം മഖാമില്‍ തുടക്കമാവുമെന്നു സംഘാടകർ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച മഖാമില്‍ നടക്കുന്ന കൂട്ടസിയാറത്തിന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മമ്പുറം അഹ്മദ് ജിഫ്‌രി തങ്ങള്‍ കൊടി കയറ്റുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാവും. രാത്രി ഏഴിന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം നടക്കും. 23, 24, 25, 26 തിയതികളില്‍ രാത്രി ഏഴിന് മതപ്രഭാഷണങ്ങള്‍ നടക്കും. 23ന് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. 27ന് ബുധനാഴ്ച പ്രാർഥന സദസ്സും അനുസ്മരണവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 28ന് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്ന അന്നദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ ജിഫ്രി കോഴിക്കോട് അധ്യക്ഷത വഹിക്കും. നേര്‍ച്ചക്കു സമാപനം കുറിച്ച് ഉച്ചക്ക് രണ്ടിന് നടക്കുന്ന മൗലിദ് ഖത്്മ ദുആയോടെ നേർച്ച സമാപിക്കും. ദാറുല്‍ ഹുദ ഇസ്ലാമിക് സർവകലാശാല വൈസ് ചാൻസ്ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം. സൈദലവി ഹാജി‍, ഹാജി യു. മുഹമ്മദ് ശാഫി, സി.കെ. മുഹമ്മദ് ഹാജി, ഹംസ ഹാജി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.