ഒക്ടോബർ മുതൽ ജില്ലയിലെ സർക്കാർ കോൺട്രാക്ടർമാരും സമരത്തിന്

നിലമ്പൂര്‍: ജി.എസ്.ടിയുമായി ബന്ധപ്പെട്ട അവ്യക്തകള്‍ നിലനില്‍കുന്ന സാഹചര്യത്തില്‍ കേരളത്തിലെ സംയുക്ത കോൺട്രാക്ടേഴ്‌സ് അസോസിയേഷനുകളുടെ തീരുമാനത്തോടൊപ്പം ചേര്‍ന്ന് മലപ്പുറം ജില്ലയിലെ എല്‍.എസ്.ജി.ഡി കോൺട്രാക്ടര്‍മാരും സമരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ ഒന്നുമുതല്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ നിര്‍ത്തിവെക്കുകയും ടെൻഡറുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്ത് പ്രത്യക്ഷ സമര പരിപാടികളിൾക്ക് തീരുമാനിച്ചതായി ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജി.എസ്.ടിയിലേക്ക് മാറിയതിനാല്‍ എട്ട് ശതമാനം അധികം നികുതി നൽകേണ്ടതായി വരുന്നുണ്ടെന്നും മാസാന്ത റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് നിലവിലെ സാഹചര്യം തടസ്സമാണ്. പ്രാദേശിക തലത്തില്‍ തുക കുറവായി പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന രീതി അന്വേഷിക്കണമെന്നും ഇ- ടെൻഡറുകളുടെ പരിധി ഉയര്‍ത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ രാജ്‌മോഹന്‍, പി.എം. ഖാലിദ്, എം. ഫിറോസ്, പി.കെ. ഹുൈസന്‍, അനില്‍ റോസ്, എം. ദിലീഷ്, കെ. അന്‍വര്‍സാദത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.