നവരാത്രി: കാടാമ്പുഴ ക്ഷേത്രത്തിൽ നൃത്തസംഗീതോത്സവം ഇന്നുമുതൽ

മലപ്പുറം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നൃത്തസംഗീതോത്സവം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കലാസാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം വൈകീട്ട് 5.30ന് സുരേഷ്‌ ഗോപി എം.പി. നിർവഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് ഒ.കെ. വാസു അധ്യക്ഷത വഹിക്കും. തന്ത്രി അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തും. തുടര്‍ന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ നയിക്കുന്ന സംഗീതകച്ചേരി നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കലാമണ്ഡലം രാധികയും സംഘവും അവതരിപ്പിക്കുന്ന നൃത്തം‍, 23ന് വൈകുന്നേരം 5.30ന് കലാമണ്ഡലം അശ്വതിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, ഏഴിന് കലാമണ്ഡലം സുജാതയുടെ സംഗീതകച്ചേരി എന്നിവ നടക്കും. 24ന് രാവിലെ എട്ടിന് സംഗീത വിദ്യാർഥികളുടെ സംഗീതാര്‍ച്ചന, വൈകുന്നേരം 6.30ന് മേതില്‍ ദേവികയും സംഘവും അവതരിപ്പിക്കുന്ന നൃത്തസമന്വയം, 25ന് വൈകുന്നേരം ആറിന് മേലാറ്റൂര്‍ നാലുദേശത്തി​െൻറ കൈകൊട്ടിക്കളി, ഏഴിന് ടി.വി. ശങ്കരനാരായണ‍​െൻറ സംഗീതവിരുന്ന്, 26ന് വൈകുന്നേരം 6.30ന് രാജശ്രീ വാര്യര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, 27ന് ടി.എച്ച്. ബാലസുബ്രഹ്മണ്യ​െൻറ വയലിന്‍ കച്ചേരി, വൈകുന്നേരം ഏഴിന് മീര ശ്രീനാരായണൻ അവതരിപ്പിക്കുന്ന ഭരതനാട്യം, 28ന് വൈകുന്നേരം അഞ്ചിന് അരുണ മാരാരും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, രാത്രി ഏഴിന് താര കല്ല്യാണി​െൻറ നൃത്താഞ്ജലി, 29ന് വൈകുന്നേരം ഏഴിന് ജുഗല്‍ ബന്ദി എന്നിവ നടക്കും. ദേവീഭാഗവത നവാഹയജ്ഞവും ക്ഷേത്രത്തിൽ നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ടി.സി. ബിജു, മാനേജര്‍ പി.വി. അച്യുതവാര്യര്‍, കെ. വിജയകൃഷ്ണൻ‍, കെ. വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.