ആധാർ സേവനം ഇനി ബാങ്കുകൾ വഴി

മലപ്പുറം: ജില്ലയിലെ 46 ബാങ്ക് ശാഖകളിൽ ആധാർ സേവ കേന്ദ്രങ്ങൾ തുടങ്ങും. പുതിയ ആധാർ രജിസ്േട്രഷൻ, തിരുത്തൽ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും. അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാം. രജിസ്ട്രേഷനും അക്കൗണ്ട് ബന്ധിപ്പിക്കലും സൗജന്യമായിരിക്കും. തിരുത്തലിന് 25 രൂപ സർവിസ് ചാർജ് ഇൗടാക്കും. പത്തു ശാഖകൾക്ക് ഒന്ന് എന്ന തോതിൽ സേവ കേന്ദ്രം തുടങ്ങണമെന്നാണ് റിസർവ് ബാങ്ക് നിർദേശം. ജില്ല ആസ്ഥാനത്ത് കേന്ദ്രം തുറക്കൽ നിർബന്ധമാണ്. ബാങ്കുകളോട് ചേർന്നാണ് ഇവ പ്രവർത്തിപ്പിക്കേണ്ടത്. ഇതര ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്കും അക്കൗണ്ട് ഇല്ലാത്തവർക്കും ആധാർ രജിസ്േട്രഷന് സേവ കേന്ദ്രങ്ങളെ സമീപിക്കാം. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ ഇവ പ്രവർത്തിക്കും. സേവ കേന്ദ്രങ്ങൾ തുറക്കാത്ത ബാങ്കുകളിൽനിന്ന് 20,000 രൂപ റിസർവ് ബാങ്ക് പിഴയീടാക്കും. ഇ ട്രഷറിയോട് ബാങ്കുകൾക്ക് വിമുഖതയെന്ന് ആക്ഷേപം മലപ്പുറം: സർക്കാറി​െൻറ ഇ ട്രഷറി സംവിധാനത്തോട് ചില ബാങ്ക് ശാഖകൾ നിസ്സഹകരിക്കുന്നതായി ജില്ലതല ബാങ്കിങ് അവലോകനയോഗത്തിൽ വിമർശനം. ഉദ്ഘാടകനായ ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുണാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സർക്കാർ ഖജനാവിലേക്ക് അന്നന്ന് പണം എത്തിക്കാനാണ് ഇ ട്രഷറി സംവിധാനമൊരുക്കിയത്. എട്ടു ബാങ്കുകൾ ഇതിനായി സർക്കാറുമായി എം.ഒ.യു ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, ചില ശാഖകൾ സാേങ്കതികമായ നടപടികളുടെ പേരിൽ പണം സ്വീകരിക്കാതെ മടക്കുകയാണെന്ന് വില്ലേജ് ഒാഫിസർമാരിൽനിന്ന് പരാതി ലഭിച്ചതായി ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. എല്ലാ ശാഖകളിലും ചലാനും പണവും സ്വീകരിക്കുന്നുണ്ടെന്ന് ബാങ്ക് മേധാവികൾ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മാസത്തിനകം കേരള ഗ്രാമീൺ ബാങ്ക് ശാഖകളിൽ ഇ ട്രഷറിയിലേക്കുള്ള പണം സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.