കൺവെൻഷനുകൾക്ക്​ തുടക്കം

യു.ഡി.എഫ് മലപ്പുറത്ത് മലപ്പുറം: യു.ഡി.എഫ് നേതൃയോഗം ബുധനാഴ്ച രാവിലെ മലപ്പുറത്ത് ചേർന്നു. വേങ്ങരയിൽ വൈകീട്ട് യു.ഡി.എഫ് കൺവെൻഷനും നടന്നു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടാൻ നേതൃയോഗത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു. കേന്ദ്ര-സംസ്ഥാന ഭരണങ്ങൾക്കെതിരായ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വിജയം ഇരു സർക്കാറുകൾക്കുമെതിരായ വിധിയെഴുത്താകണമെന്നുമുള്ള വികാരം നേതൃയോഗം പങ്കുവെച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.പി. തങ്കച്ചൻ, ആര്യാടൻ മുഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ്, പി.വി. അബ്ദുൽ വഹാബ് എം.പി, എം.ഐ. ഷാനവാസ് എം.പി, സ്ഥാനാർഥി അഡ്വ. കെ.എൻ.എ. ഖാദർ, ജോണി നെല്ലൂർ, സി.പി. ജോൺ, സബാഹ് പുൽപറ്റ, വി. കുഞ്ഞാലി, സനൽകുമാർ, അഡ്വ. റാംമോഹൻ, എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, വി.ഡി. സതീശൻ, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, കോൺഗ്രസ് ജില്ല പ്രസിഡൻറ് വി.വി. പ്രകാശ്, അഡ്വ. യു.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ജില്ലയിൽനിന്നുള്ള സംഘടന ഭാരവാഹികളും ത്രിതല പഞ്ചായത്ത് ഭാരവാഹികളും പെങ്കടുത്തു. എൽ.ഡി.എഫ് ഇന്ന് എൽ.ഡി.എഫ് കൺവെൻഷൻ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വേങ്ങര ടൗണിലെ എ.പി.എച്ച് ഒാഡിറ്റോറിയത്തിൽ ചേരും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, വിവിധ കക്ഷിനേതാക്കൾ എന്നിവർ പെങ്കടുക്കും. 23, 24 തീയതികളിൽ പഞ്ചായത്ത് കൺവെൻഷനുകളും ചേരും. ബുധനാഴ്ച മലപ്പുറം ഡെപ്യൂട്ടി കലക്ടർക്ക് മുമ്പാകെ പത്രിക നൽകിയ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. എൽ.ഡി.എഫ് കൺവെൻഷൻ കഴിയുന്നതോടെ പ്രചാരണം ശക്തിപ്പെടുത്തും. എൻ.ഡി.എ നാളെ എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളിയാഴ്ച രാവിലെ 10ന് വേങ്ങരയിൽ നടക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സ്ഥാനാർഥിയെ കൺവെൻഷനിൽ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.