ദുർബല വിഭാഗങ്ങളെ ബാങ്കുകൾ അവഗണിക്കരുത്​ ^ജില്ലതല ബാങ്കിങ്​ അവലോകന യോഗം

ദുർബല വിഭാഗങ്ങളെ ബാങ്കുകൾ അവഗണിക്കരുത് -ജില്ലതല ബാങ്കിങ് അവലോകന യോഗം മലപ്പുറം: ദുർബല വിഭാഗങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകൾ തയാറാകണമെന്ന് ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ. ജില്ലതല ബാങ്കിങ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വായ്പയോടുള്ള വിമുഖത അവസാനിപ്പിക്കണം. തിരിച്ചടവ് കുറവാണെന്നതി​െൻറ പേരിൽ വിദ്യാർഥികളെ മടക്കിയയക്കരുത്. വായ്പ ലക്ഷ്യത്തി​െൻറ രണ്ട് ശതമാനം മാത്രമാണ് അനുവദിച്ചത്. ഡിജിറ്റൽ സാമ്പത്തിക സാക്ഷരത വ്യാപിപ്പിക്കാനും അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാനും ബാങ്കുകൾ മുൻൈകയെടുക്കണമെന്ന് ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. സാധാരണക്കാർക്ക് കുറഞ്ഞ പലിശനിരക്കിൽ നൽകുന്ന ഡി.ആർ.െഎ വായ്പ ജില്ലയിൽ നാമമാത്രമായാണ് അനുവദിച്ചതെന്ന് ആർ.ബി.ഐ പ്രതിനിധി ഹാർലിൻ ഫ്രാൻസിസ് ചിറമേൽ ചൂണ്ടിക്കാട്ടി. ജില്ലയിലെ ബാങ്കുകളിൽ 27,725 കോടി രൂപയുടെ നിക്ഷേപമുള്ളതായി അവലോകന യോഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ കാലയളവിൽ 16,293 കോടി രൂപ വായ്പയായി വിതരണം ചെയ്തു. മൊത്തം വായ്പയുടെ 61 ശതമാനം മുൻഗണന മേഖലയിലാണ് വിതരണം ചെയ്തത്. കനറ ബാങ്ക് എ.ജി.എം കെ. നാസർ, ലീഡ് ബാങ്ക് മാനേജർ ടി.പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.