ശിവസേന തെരഞ്ഞെടുപ്പ് കൺവെൻഷൻ 21ന്

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശിവസേന സ്ഥാനാർഥി അഡ്വ. എ. ശിവദാസ​െൻറ തെരഞ്ഞെടുപ്പ് കൺവെൻഷൻ 21ന് വേങ്ങരയിൽ നടക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൺവെൻഷൻ സംസ്ഥാന അധ്യക്ഷൻ എം.എസ്. ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ പാർട്ടി ചിഹ്നത്തിൽ ശിവസേനയുടെ ആദ്യ മത്സരമാണിത്. ഐക്യഹിന്ദു മുന്നണിയെന്ന പേരിലുള്ള സംഘടനയുടെ പിന്തുണയോടെയാണ് മത്സരം. കെ. ഷാജി മോൻ, എൻ. ഹരി, ടി.എം. കേശവൻ, ഹരിനാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.